വൃത്തം തികച്ചൊരു കവിത എഴുതുവാന്‍
വൃത്തിയായ് നല്ലൊരു കവിത എഴുതുവാന്‍
ഞാനാം കവിയൊരു തൂലിക ചാലിച്ചു
കേകയോ കാകളി മഞ്ജരി വൃത്തമോ
വൃത്തമെന്താകിലുംകവിത നന്നാകേണം
ഗുരുവും ലഗുവും തിരിച്ചെഴുതി തുടങ്ങി
അക്ഷരങ്ങള്‍ ഒക്കുമ്പോള്‍ വൃത്തം മുറിയുന്നു
വൃത്തമോന്നോക്കുമ്പോള്‍ അക്ഷരം മുറിയുന്നു
വൃത്തം മുറിയാതെ അര്ത്ഥം മുറിയാതെ
ഹൃത്തം മുറിഞ്ഞു പുകഞ്ഞു ചിന്തിച്ചു ഞാന്‍
ഒടുവിലെന്‍ കവിഹൃത്ത് വൃത്തം വെടിഞ്ഞിട്ട്
ആധുനീകത്തിലെയ്ക്ക് എത്തുവാന്‍ വെമ്പി
ആധുനീകത്തില്‍ ഈ വൃത്തം വരയ്ക്കേണ്ട
തോന്നുന്നതോക്കയും വെറുതെ എഴുതി ഞാന്‍
വൃത്തമില്ലാതെന്റെ കവിത പിറന്നു
വൃത്തിയില്ലത്തോരെന്‍ കവിത പിറന്നു
വൃത്തം തികച്ചൊരു കവിത രചിക്കാഞ്ഞാല്‍
ഞാന്‍ എന്ന കവി ഇന്ന് ആധുനീകനായ്.
Saturday, 20 September 2008
Subscribe to:
Posts (Atom)