കനകം വിളയുന്ന നാട്ടില്‍ നിന്നും
കള കളം പാടുന്ന പുഴകള്‍ തേടി
ഉരുകി മരിചോരെന്‍ ദേഹിയെ ഞാന്‍
പള പളാ മിന്നുന്ന സൂട്ടിലാക്കി
കനകത്തിന്‍ നിറമേറും വാച്ചും കെട്ടി
ഭംഗിയായ് രയ്ബാന്റെ ഗ്ലാസും വെച്ചു
എന്റെ ഓര്‍മകള്‍ മേയുന്ന മണ്ണില്‍ എത്തും
അറബിയും ഇന്ഗ്ലീഷും മലയാളവും
കൂട്ടി കലര്‍ത്തി ഞാന്‍ സ്പീക് ചെയ്യും
കാണുവാനെത്തുന്ന ഫ്രെണ്ട്സിനെല്ലാം
സ്കോച്ചും ചികെനും, പിന്നെ മല്ബരോയും
ഗ്ലാമരായ് എന്നാരു ചൊല്ലിയാലും
ഒരു പെര്‍ഫ്യും ഫ്രീ ആയി നല്‍കിടും ഞാന്‍
ബന്ധുക്കല്‍ക്കെല്ലാം കൈ നിറയെ
അളിയനും പെങ്ങള്‍ക്കും സ്പെഷിലായി വീഡിയോ
അയല്‍ക്കര്‍ക്കൊക്കെ ന്യായമായ് ഓരോന്നും
ദിവസവും കാറില്‍ ഞാന്‍ നാടു ചുറ്റും
ക്യാമറാ തൂക്കി ഞെളിഞ്ഞു നില്ക്കും
ടെണ്ടര്‍ കൊക്കനുട്ട് ജൂസിനായി ഞാന്‍
വീട്ടിലെ തെങ്ങില്‍ വലിഞ്ഞു കേറുംഅയ്യോ !
ഒരു നിമിഷം ഞാനാ പഴയ വണ്ണാന്‍ ആയി
സോഫ്റ്റ് ദ്രിങ്കിനായി ഞാന്‍ തെങ്ങില്‍ കയറില്ല
അയലത്തെ അനുവിന്റെ കടയില്‍ നിന്നും
പെപ്സിയോ കോളയോ പാര്സലായ് വാങ്ങിടും
അങ്ങനെ രണ്ടു മാസം ഞാന്‍ അടിച്ച് പൊളിക്കും
പിന്നീടെനിക്കിവിടെ തിരികെ എത്തിടെണം
അറബിതന്‍ കുപ്പായം ചുളിയാതെ തേക്കണം
കാറ് കഴുകേണം തോട്ടം നനയ്ക്കണം
അറബി നാട്ടില്‍ ഇനി എന്ത് ചെയ്താലെന്താ
നാട്ടിലെന്‍ ചങ്ങാതി ചൊല്ലണ്,
"പഹയാ സുക്ര്തം ചെയ്ത ജന്മമാ നിന്റെ "