വൃത്തം തികച്ചൊരു കവിത എഴുതുവാന്‍
വൃത്തിയായ് നല്ലൊരു കവിത എഴുതുവാന്‍
ഞാനാം കവിയൊരു തൂലിക ചാലിച്ചു
കേകയോ കാകളി മഞ്ജരി വൃത്തമോ
വൃത്തമെന്താകിലുംകവിത നന്നാകേണം
ഗുരുവും ലഗുവും തിരിച്ചെഴുതി തുടങ്ങി
അക്ഷരങ്ങള്‍ ഒക്കുമ്പോള്‍ വൃത്തം മുറിയുന്നു
വൃത്തമോന്നോക്കുമ്പോള് അക്ഷരം മുറിയുന്നു
വൃത്തം മുറിയാതെ അര്‍ത്ഥം മുറിയാതെ
ഹൃത്തം മുറിഞ്ഞു പുകഞ്ഞു ചിന്തിച്ചു ഞാന്‍
ഒടുവിലെന് കവിഹൃത്ത് വൃത്തം വെടിഞ്ഞിട്ട്
ആധുനീകത്തിലെയ്ക്ക് എത്തുവാന്‍ വെമ്പി
ആധുനീകത്തില് ഈ വൃത്തം വരയ്ക്കേണ്ട
തോന്നുന്നതോക്കയും വെറുതെ എഴുതി ഞാന്‍
വൃത്തമില്ലാതെന്റെ കവിത പിറന്നു
വൃത്തിയില്ലത്തോരെന് കവിത പിറന്നു
വൃത്തം തികച്ചൊരു കവിത രചിക്കാഞ്ഞാല്
ഞാന്‍ എന്ന കവി ഇന്ന് ആധുനീകനായ്.
Saturday, 20 September 2008
Subscribe to:
Post Comments (Atom)
12 comments:
വൃത്തം തികച്ചൊരു കവിത രചിക്കാഞ്ഞാല്
ഞാന്‍ എന്ന കവി ഇന്ന് ആധുനീകനായ്.
കവിത നന്നായി,ഇനിയും എഴുതുക!
مرحبا ، انا احب بلوق.
فقط أكتب ما يمكن ان يترجم.
أ الحضنه من البرتغال
അജീഷ്,
ആശംസകള്‍...
സ്നേഹത്തോടെ,
ചേച്ചി.
വൃത്തവും പ്രാസവും ഒന്നും വേണ്ട. മനസ്സിൽ കൊള്ളുന്ന ഒരു വാക്ക് മതി മനസ്സിന് സംതൃപ്തി നൽകാൻ. ആശംസകൾ.
വളരെ നന്നായിരിക്കുന്നു. ഈ വൃത്തിയുള്ള വൃത്തം.
ആധുനികനല്ല ഉത്തരാധുനികന്..:)
ഹോ ഇതെനിക്കങ്ങ് ഇഷ്ടായീ.....
കവികളുടെ ഒരു ഗതികേടേ..
പഴയ കവികള്‍ മിടുമിടുക്കര്‍ തന്നെ അല്ലേ?
വ്രത്തം വ്രത്തേന ശാന്തി എന്നാണല്ലൊ സാരം.. ;)
വൃത്തത്തിലായാലും, ചതുരത്തിലായാലും വായിക്കുന്നവന് വായിച്ചു എന്ന് തോന്നണം.
ഇങ്ങനെയേ എഴുതാവൂ എന്നുണ്ടോ?
നല്ല കവിതയാണ്. ആശംസകള്‍.
ഒരു തരത്തില്‍ ശരിതന്നെ .... വൃത്തിയില്ലാത്ത കവിതകള്‍ തന്നെ... കുറച്ചൊക്കെ ഞാനും അകൂട്ടതിലാ ടോ..
ഇങ്ങനെ മനസ്സിലാകുന്ന കവിതയെഴുത്ത് ഇഷ്ടമായി കേട്ടോ..
വൃത്തവും പ്രാസവും അതിന്റെ വഴിക്കുവിടൂ,വരികളലൂടെയുള്ള ശക്തമായ ഉള്ളടക്കമാണ് പ്രധാനം.കവിതനന്നായിരിക്കുന്നു.....
Post a Comment