Sunday 11 January 2009

പ്രവാസിയുടെ പകല്‍ കിനാവ്

കനകം വിളയുന്ന നാട്ടില്‍ നിന്നും

കള കളം പാടുന്ന പുഴകള്‍ തേടി

ഉരുകി മരിചോരെന്‍ ദേഹിയെ ഞാന്‍

പള പളാ മിന്നുന്ന സൂട്ടിലാക്കി

കനകത്തിന്‍ നിറമേറും വാച്ചും കെട്ടി

ഭംഗിയായ്‌ രയ്ബാന്റെ ഗ്ലാസും വെച്ചു

എന്റെ ഓര്‍മകള്‍ മേയുന്ന മണ്ണില്‍ എത്തും

അറബിയും ഇന്ഗ്ലീഷും മലയാളവും

കൂട്ടി കലര്‍ത്തി ഞാന്‍ സ്പീക് ചെയ്യും

കാണുവാനെത്തുന്ന ഫ്രെണ്ട്സിനെല്ലാം

സ്കോച്ചും ചികെനും, പിന്നെ മല്ബരോയും

ഗ്ലാമരായ് എന്നാരു ചൊല്ലിയാലും

ഒരു പെര്‍ഫ്യും ഫ്രീ ആയി നല്‍കിടും ഞാന്‍

ബന്ധുക്കല്‍ക്കെല്ലാം കൈ നിറയെ

അളിയനും പെങ്ങള്‍ക്കും സ്പെഷിലായി വീഡിയോ

അയല്‍ക്കര്‍ക്കൊക്കെ ന്യായമായ് ഓരോന്നും

ദിവസവും കാറില്‍ ഞാന്‍ നാടു ചുറ്റും

ക്യാമറാ തൂക്കി ഞെളിഞ്ഞു നില്ക്കും

ടെണ്ടര്‍ കൊക്കനുട്ട് ജൂസിനായി ഞാന്‍

വീട്ടിലെ തെങ്ങില്‍ വലിഞ്ഞു കേറുംഅയ്യോ !

ഒരു നിമിഷം ഞാനാ പഴയ വണ്ണാന്‍ ആയി

സോഫ്റ്റ് ദ്രിങ്കിനായി ഞാന്‍ തെങ്ങില്‍ കയറില്ല

അയലത്തെ അനുവിന്റെ കടയില്‍ നിന്നും

പെപ്സിയോ കോളയോ പാര്സലായ് വാങ്ങിടും

അങ്ങനെ രണ്ടു മാസം ഞാന്‍ അടിച്ച് പൊളിക്കും

പിന്നീടെനിക്കിവിടെ തിരികെ എത്തിടെണം

അറബിതന്‍ കുപ്പായം ചുളിയാതെ തേക്കണം

കാറ് കഴുകേണം തോട്ടം നനയ്ക്കണം

അറബി നാട്ടില്‍ ഇനി എന്ത് ചെയ്താലെന്താ

നാട്ടിലെന്‍ ചങ്ങാതി ചൊല്ലണ്,

"പഹയാ സുക്ര്തം ചെയ്ത ജന്മമാ നിന്റെ "

5 comments:

ajeeshmathew karukayil said...

ഉറങ്ങുമ്പോള്‍ പോലും കൂളിന്ഗ് ഗ്ലാസ് ധരിച്ചിരുന്ന ജബ്ബാര്‍ ഇക്കാ എന്ന എന്റെ അയല്‍വാസി ഗള്‍ഫ്കാരന് ഇവിടെ എത്തിപെടുംവരെ എന്നെ സ്വപ്നം കാണാന്‍ പ്രേരിപിച്ചാ ആ നല്ല മനുഷന് , സ്വര്‍ണ പ്രഭ കണ്ടു പറന്നടുത്തുചിറകുകരിഞ്ഞു വീഴുന്ന കുറെ പാവം മനുഷര്‍ക്ക്‌

Ranjith chemmad / ചെമ്മാടൻ said...

വ്യത്യസ്ഥമായി മാഷേ ഈ വരികള്‍!!
ആശംസകള്‍...

Nithyadarsanangal said...

ithu kollaallo maashe...

Aasamsakal...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇവരെക്കണ്ടാണ് ചെറുപ്പക്കാര്‍ പതിനെട്ടാവും മുമ്പെ വയസ്സ് തിരുത്തി പാസ്പോര്‍ട്ട് എടുത്ത് വിസയും കാത്തിരുന്നിരുന്നത്. ഇപ്പോള്‍ അതിനൊരു മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു.

സംഗതി സൂപ്പര്‍!

സൂത്രന്‍..!! said...

നന്നായിരിക്കുന്നു