വെള്ളിയാഴ്ച ഒരു സാന്ത്വനമാണ്
യാന്ത്രികതയുടെ ബന്ധനങ്ങള്‍ ഇല്ലാത്ത
കര്‍ത്തവ്യ ബോധത്തിന്‍റെ ഉള്‍വിളികള്‍ ഇല്ലാത്ത
ഉറക്കത്തിന്‍റെ സൌന്ദര്യമൂരുന്ന വെള്ളി .
പഴുത്ത മണലിന്റെ പൊള്ളുന്ന ചൂടില്‍ നിന്നും
ശീതികരണിയുടെ കുളിര്‍മയിലെയ്ക്കൊരു വെള്ളി .
വിവരം ഇല്ലാത്തവരുടെ വിവരക്കേടുകള്‍ക്ക്
റാന്‍ മൂളി നില്കെണ്ടാത്തൊരു വെള്ളി .
ടിവി റിമോട്ടിലൂടെ സഞ്ചാരം നടത്താന്‍
ഉപഗ്രഹ ചാനലുകള്‍ക്ക് തീറെഴുതിയ വെള്ളി .
വളര്‍ന്നുതുടങ്ങിയ താടി രോമങ്ങള്‍
വടിച്ചു സുന്ദരന്‍ ആകേണ്ട വെള്ളി .
ആറു നാളത്തെ വിഴുപ്പിന്റെ ഭാണ്ഡങ്ങള്‍
അലക്കി വെളുപ്പിക്കേണ്ട വെള്ളി .
ഉപ്പയുടെ ഫോണിനായി കാത്തിരിക്കുന്ന
പൊന്നു മക്കളുടെ പയ്യാരം കേള്‍ക്കേണ്ട വെള്ളി .
പൊന്നും പണവും ഇല്ലെങ്കിലും ങ്ങള് വേഗം വന്നാ മതിന്ന
കിളിമൊഴിക്ക് മുന്നില്‍ വാക്കുകള്‍ മുറിയുന്ന വെള്ളി .
നള പാചകത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി
സഹ മുറിയരെ ഗിനി പന്നികള്‍ ആക്കാന്‍ ഒരു വെള്ളി.
വില കുറഞ്ഞ സ്കോച്ചിന്റെ കടുത്ത ലഹരിയില്‍
തല പൂഴ്ത്തി അലിഞ്ഞില്ലതാകാന്‍ ഒരു വെള്ളി .
വെള്ളി ഒരു അനുഗ്രഹമാണ്
മരുഭൂമിയുടെ ഊഷരതയില്‍ അലയുന്നവര്‍ക്ക്
ദൈവം കനിഞ്ഞിട്ട സാന്ത്വന വള്ളി .
Friday, 10 October 2008
Subscribe to:
Post Comments (Atom)
15 comments:
ഒരിക്കലെങ്കിലും മക്കളെ പിരിഞ്ഞിരിക്കാത്തവര്‍ക്ക്, പ്രവാസത്തിന്റെ നൊമ്പരം അനുഭവിക്കാത്തവര്‍ക്ക് ഇതു ഒരു പക്ഷെ വെറും വാക്കുകള്‍ ആവാം .
priya suhruthe,
paranjathathrayum sari. oru saraasari prvaasiyude velliyaazhcha krithyamaayi varachirikkunnu. ellaa bhaavukangallum...
നല്ല വരികള്‍, അജീഷ്.
ഇവിടെ കുട്ടികള്‍ക്കൊപ്പം ചിലവഴിക്കാനും ഈ ഒരു വെള്ളി മാത്രമേ ഉള്ളൂ.
ആശംസകള്‍.
"വെള്ളി ഒരു അനുഗ്രഹമാണ്
മരുഭൂമിയുടെ ഊഷരതയില്‍ അലയുന്നവര്‍ക്ക്
ദൈവം കനിഞ്ഞിട്ട സാന്ത്വന വള്ളി"
വളരെയിഷ്ടമായി!
ആശംസകള്‍...........
ഒരു പക്ഷേ ഒരു പ്രവാസിക്കു മാത്രമേ ഇത് ഒറ്റമാത്രയില്‍ ദഹിക്കുകയുള്ളൂ...
എനിക്കും ഇഷ്ടമാണ് ഈ വെള്ളീയെ.
പ്രവാസിയല്ലെങ്കിലും മനസ്സിലാകും, ആ വെള്ളി നല്‍കുന്ന സാന്ത്വനം എന്തെന്ന്.
ഇഷ്ടപ്പെട്ടു അജീഷ്. ഇത്തിരി വിഷമവും തോന്നി.
nalla kavitha...pravaasiku mathrmaulle velli....
ഈ പ്രവാസലോകത്ത് വെള്ളിയാഴ്ചകൾക്ക് ഒരുപാടു പ്രാധാന്യമുണ്ട്.ഓണവും വിഷുവും ഒക്കെ വെള്ളിയാഴ്ചകളിലാണല്ലൊ .ശനിയാഴ്ച നേരം വെളുക്കുമ്പോൾ മുതൽ `ഓ..ഇനിയും അഞ്ചാറു ദിവസം കൂടി...`!!
ennum velliyayirunnenkil alle!!!!
നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
ജോയിസ്..!!
വെള്ളീ ഒരനുഗ്രഹമാണ്,മരുഭൂമിയുടെ ഊഷരതയിൽ അലയുന്നവർക്ക് ദൈവം കനിഞ്ഞിട്ട സാന്ത്വനവള്ളീ.
നന്നായിരിക്കുന്നു .ആശംസകൾ!
nalla varikal
പിറ്റേന്ന് വീണ്ടും കിളക്കാന്‍ പൊണമല്ലൊയെന്നൊര്തു
ഉറക്കം നഷ്ടപ്പെടുന്ന രാത്രി കൂടിയാണ് വെള്ളിയാഴ്ച്ചയുടെത്...
നല്ല കവിത... ആശംസകള്‍...
happy x'mas and new year 2009
അപ്പി ഹിപ്പീ..
സംഗതി കൊള്ളാം
നമ്മക്ക് പള്ളിയില്‍ കേറാനും ഈ വെള്ളിയാ..;)
ഓടോ:എനിക്കു വെള്ളിയും അവധിയില്ലാ..:(
Post a Comment